ആൽവർസ്റ്റോൺ ഫാർമകെയറും കോസ്മെറ്റിക്സും: ശിലാഫലക–ലോഗോ അനാച്ഛാദന ചടങ്ങോടെ പുതിയ അധ്യായത്തിന് തുടക്കം
കേരള സർക്കാരിൻ്റെ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ആൽവർസ്റ്റോൺ ഫാർമകെയറിൻ്റെ ശിലാഫലക അനാച്ഛാദനവും ആൽവർസ്റ്റോൺ കോസ്മെറ്റിക്സിന്റെ ലോഗോ അനാച്ഛാദനവും നിർവഹിച്ചു. 2025 ഡിസംബർ 17-ന് നടന്ന ഈ ഔദ്യോഗിക ചടങ്ങ്, ആരോഗ്യ–വ്യവസായ മേഖലകളിൽ ആൽവർസ്റ്റോൺ ഗ്രൂപ്പിൻ്റെ ദീർഘകാല ദർശനത്തിൻ്റെയും നവീന മുന്നേറ്റങ്ങളുടെയും പ്രഖ്യാപന വേദിയായി മാറി. ചടങ്ങിന് ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ശ്രീ. റിജാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഉന്നത നിലവാരത്തിലുള്ള സംഘാടനവും വിപുലമായ പങ്കാളിത്തവും മൂലം ശ്രദ്ധേയമായ ഈ ചടങ്ങ്, ആരോഗ്യ രംഗത്ത് ഗുണമേന്മയുള്ള സേവനങ്ങൾക്ക് ആൽവർസ്റ്റോൺ ഗ്രൂപ്പ് നൽകുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
ചടങ്ങിലെ മുഖ്യ പ്രസംഗങ്ങളും അവതരണങ്ങളും
സ്വാഗതഭാഷണം:
ശ്രീ. ജഗ്ദീഷ് ജി. മേനോൻ (National Sales Manager, ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്) ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിച്ച് അതിഥികളെ സ്വാഗതം ചെയ്തു.
കമ്പനി അവതരണം:
ശ്രീ. അരുണ്‍ (Business Development Manager, ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്) ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ ദർശനം, ബിസിനസ് സമീപനം, പ്രവർത്തന മേഖലകൾ എന്നിവ വിശദീകരിച്ചു.
ആശംസാ പ്രസംഗങ്ങൾ:
ശ്രീ. സുരേഷ്‌കുമാർ എൻ. ടി., പ്രോഡക്റ്റ് മാനേജർ – ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്
ശ്രീ. പ്രവീൺ കുമാർ കെ. എസ്., CEO – കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്
